General transfer for HM/AEO 2015-16.The transfers will take with effect from 01-06-2015. Proceedings
Tuesday, 19 May 2015
Saturday, 16 May 2015
Friday, 15 May 2015
ADMISSION WITHOUT TC UP TO VIII STANDARD
ഏട്ടാം തരം വരെ ടി.സി ഇല്ലാതെ പ്രവേശനം നല്കാം .. ഉത്തരവ്ഇവിടെ ..
Monday, 11 May 2015
TEXT BOOKS & TEACHER TEXTS (DRAFT) PUBLISHED :
SCERT published the Draft of the Text books and Teacher Texts in standard VIII for training purpose.
കാസറഗോഡ് വിദ്യാഭ്യാസ ജില്ല : മലയാളം,അറബിക് പരിശീലനപരിപാടിയിൽ മാറ്റം
കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ ഒന്നും രണ്ടും സ്പെല്ലിൽ നടത്താനിരുന്ന മലയാളം അദ്ധ്യാപകപരിശീലനം മൂന്നാം സ്പെല്ലിലേക്ക് മാറ്റിയതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.രണ്ടാം സ്പെല്ലിൽ നടത്താനിരുന്ന അറബിക് ആദ്യസ്പെല്ലിൽ നടത്തും.
Saturday, 9 May 2015
അവധിക്കാല അദ്ധ്യാപക പരിശീലനം മെയ് 12 മുതൽ :
രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാന്റെ (RMSA ) ആഭിമുഖ്യത്തിൽ ഹൈസ്കൂൾ അദ്ധ്യാപകർക്കുള്ള അവധിക്കാല പരിശീലനം മെയ് 12ന് ആരംഭിക്കും. മെയ് 12 മുതൽ 18 വരെയും 19 മുതൽ 23 വരെയും 25 മുതൽ 29 വരെയുമാണ് പരിശീലനം.കന്നഡ,കന്നഡ മീഡിയം വിഷയങ്ങൾ ,ഉർദു, സംസ്കൃതം,പ്രവൃത്തിപരിചയം,കലാപഠനം എന്നിവയ്ക്ക് റവന്യൂ ജില്ലാതലത്തിലും മറ്റ് വിഷയങ്ങൾക്ക് വിദ്യാഭ്യാസ ജില്ലാ തലത്തിലുമാണ് പരിശീലനം നല്കുന്നത്.ഫിസിക്കൽ സയൻസ് അദ്ധ്യാപകർ ഫിസിക്സ്,കെമിസ്ട്രി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ പങ്കെടുത്താൽ മതി.പ്രധാനാദ്ധ്യാപകർ ഒന്നാമത്തെ ബാച്ചിൽ തന്നെ പങ്കെടുക്കണം.അതിന് സാധിക്കാത്തപക്ഷം രണ്ടാം ബാച്ചിൽ നിർബ്ബന്ധമായും പങ്കെടുത്തിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
മെയ് 11 ന് രാവിലെ 10.30 ന് ഹോസ്‌ദുർഗ്ഗ് ഗവ:ഹയർസെക്കന്ററി സ്കൂളിൽ നടക്കുന്ന പ്ലാനിംഗ് യോഗത്തിൽ ജില്ലയിൽ നിന്നുള്ള മുഴുവൻ Core SRG ,SRG ,DRG മാരും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു.
പരിശീലനകേന്ദ്രങ്ങൾ : കാസറഗോഡ് കാഞ്ഞങ്ങാട്

Wednesday, 6 May 2015
DRG TRAINING (NORTH ZONE ) :
അവധിക്കാല അദ്ധ്യാപക പരിശീലനത്തിന്റെ മുന്നോടിയായി DRG തല പരിശീലനം കാസറഗോഡ് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിൽ ആരംഭിച്ചു. കാസറഗോഡ് ഗണിതം,കന്നട വിഷയങ്ങൾക്കും ചെറുവത്തൂരിൽ കലാപഠനത്തിനും ആണ് പരിശീലനം.
മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസറഗോഡ് ജില്ലകളിലെ അദ്ധ്യാപകരാണ് ഇതിൽ പങ്കെടുക്കുന്നത്.
ചെറുവത്തൂരിൽ കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.സൗമിനിയുടെ അദ്ധ്യക്ഷതയിൽ ഡയറ്റ് പ്രിൻസിപ്പാൾ ഡോ:പി.വി.കൃഷ്ണകുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.ആർ .എം.എസ്.എ അസി: പ്രൊജക്ട് ഓഫീസർ വി.വി.രാമചന്ദ്രൻ ആശംസകൾ നേർന്നു .ഡോ: പി.വി പുരുഷോത്തമൻ സ്വാഗതവും എം.വി ഗംഗാധരൻ നന്ദിയും പറഞ്ഞു.

Sunday, 26 April 2015
Tuesday, 21 April 2015
SSLC : RMSA സ്കൂളുകൾക്ക് മികച്ച വിജയം
2015 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ കാസറഗോഡ് ജില്ലയിലെ RMSA സ്കൂളുകൾ മികച്ച വിജയം കരസ്ഥമാക്കി. 17 വിദ്യാലയങ്ങളിൽ 15 എണ്ണവും നൂറു ശതമാനം വിജയം നേടി. പരിമിതികൾക്കിടയിലും ഈ നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും,അതിന് അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകർക്കും പിന്തുണയേകിയ പി.ടി.എ / SMDC യ്ക്കും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ജില്ലാ പ്രൊജക്ട് ഓഫീസിന്റെ അഭിനന്ദനങ്ങൾ..!
നൂറു ശതമാനം വിജയം നേടിയ RMSA വിദ്യാലയങ്ങൾ :- GHS Perumbatta,GHS Thayeni,GFHS Kanhangad,GHS Bare, GHS Chamundikkunnu,GHS Kanhirappoyil,GHS Pullur-Eriya, GHS Kadambar,GHS Moodambail,GHS Perdala,GHS kodiyamme, GHS Udyawar,GHS Kolathur,GHS Munnad,GHS Soorambail, GHS Kuttikkol
മുൻ വർഷം 76.22 ശതമാനം വിജയമുണ്ടായിരുന്ന GHS Perdala യുടെ ഇത്തവണത്തെ വിജയശതമാനം 94.97 ആണ്.GHS Panathur 93.9 ശതമാനം വിജയം നേടി.
Subscribe to:
Posts (Atom)