അവധിക്കാല അദ്ധ്യാപക പരിശീലനം ( ഹൈസ്കൂൾ വിഭാഗം ) 2016 ഏപ്രിൽ 26 മുതൽ മെയ് 2 വരെയും മെയ് 4 മുതൽ 9 വരെയും 23 മുതൽ 28 വരെയും....

Wednesday 31 December 2014

NEW YEAR GREETINGS FROM THE STATE PROJECT OFFICE,RMSA

 State Project Office, RMSA
7th Floor, Trans Towers
Vazhuthacaud, Thiruvananthapuram-14
Phone & Fax: 04712331388,

Sunday 28 December 2014

ഗവ.ഹൈസ്കുൾ പ്രധാനാദ്ധ്യാപകയോഗം ഡിസംബർ 31 ന് :

ജില്ലയിലെ ഗവണ്മെന്റ് ഹൈസ്കൂൾ ,ടെക്നിക്കൽ സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം  2014 ഡിസംബർ 31 ന് (ബുധൻ) രാവിലെ 10.30 ന് കാസറഗോഡ് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിൽ ചേരുന്നതാണെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ  അറിയിക്കുന്നു. പൂരിപ്പിച്ച ആർ എം എസ് എ സ്കൂൾതല പ്ലാനിംഗ് ഫോർമാറ്റ് സഹിതം കൃത്യസമയത്തു തന്നെ യോഗത്തിന് എത്തിച്ചേരണം.

Thursday 25 December 2014

ക്രിസ്തുമസ് -നവവത്സരാശംസകൾ..

  ഡിസ്ട്രിക് പ്രൊജക്റ്റ് ഓഫീസർ,രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ,കാസറഗോഡ് 

Sunday 21 December 2014

കാസറഗോഡ് ജില്ലാ സ്കൂൾ കലോത്സവം - പ്രോഗ്രാം ഷെഡ്യൂൾ :

 കാസറഗോഡ് ജില്ലാ സ്കൂൾ കലോത്സവം - സ്റ്റേജിതര ഇനങ്ങൾ ജനുവരി ഒന്നിനും സ്റ്റേജിനങ്ങൾ അഞ്ച് മുതൽ എട്ടുവരെയും ചെറുവത്തൂർ GVHSS ൽ വെച്ച് നടക്കുന്നതാണ്.  പ്രോഗ്രാം ഷെഡ്യൂൾ

RMSA- self defence training ന് ഫണ്ട് അനുവദിച്ചു.

  ഈ വർഷം ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന പെണ്‍കുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനത്തിന് (self defence training ) RMSA ഫണ്ട് അനുവദിച്ചു. സർക്കുലർ 


Wednesday 17 December 2014

ഹൈസ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തരശ്രദ്ധയ്ക്ക് : RMSA -AWP &B 2014-15 സ്കൂൾ തല കമ്മിറ്റി രൂപികരിക്കണം

2014-15 വർഷത്തെ RMSA -Annual Work Plan &Budget  തയ്യാറാക്കുന്നതിന്റെ മുന്നോടിയായി എല്ലാ ഗവ:ഹൈസ്കൂളുകളിലും ഡിസംബർ 20നകം സ്ക്കൂൾതല കമ്മിറ്റി രൂപീകരിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു.            ഘടന

Saturday 6 December 2014

RMSA Science Fair 2014-15

ഹൈസ്കൂൾ വിദ്യാർഥികൾക്കായി RMSA ശാസ്ത്രമേള 2014-15 (ജില്ലാതലം)  ജനുവരി 16 ന് കാസറഗോഡ് നായമാർമൂല THSS ൽ .സ്കൂൾതല മൽസരങ്ങൾ ജനുവരി ഏഴിനകം നടത്തണം.  സർക്കുലർ

Thursday 4 December 2014

സയൻസ് എക്സ്‌പ്രസ് കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ ..



      സയൻസ് എക്സ്‌പ്രസ് (ജൈവവൈവിധ്യ സ്പെഷ്യൽ) കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ

                            ചില ദൃശ്യങ്ങൾ ..



                                                   കൂടുതൽ ചിത്രങ്ങൾ ഇവിടെ..

Monday 1 December 2014

Science Express(Biodiversity Special) at Kasaragod :

 സയൻസ് എക്സ്‌പ്രസ് -ജൈവവൈവിധ്യ  സ്പെഷ്യൽ തീവണ്ടി ഡിസംബർ 4 മുതൽ 7 വരെ കാസറഗോഡ് റെയിൽവേ സ്റ്റേഷൻ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ... പ്രവേശനം സൗജന്യം .വിദ്യാലയങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിച്ചു.

Monday 24 November 2014

പ്രധാനാദ്ധ്യാപക പരിശീലനം ആരംഭിച്ചു.



രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റേയും NUEPA യുടേയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ പ്രധാനാദ്ധ്യാപകർക്കുള്ള  പരിശീലനം ആരംഭിച്ചു.ആദ്യഘട്ടത്തിൽ 40 പേർക്കാണ് പരിശിലനം നല്കുന്നത്.അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം ഐ.ടി @ സ്കൂൾ ജില്ലാ റിസോഴ്സ് സെന്ററിൽ വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീ.രാഘവൻ സി ഉദ്ഘാടനം ചെയ്തു.ഡയറ്റ് പ്രിൻസിപ്പാൾ ഡോക്ടർ പി.വി കൃഷ്ണകുമാർ അദ്ധ്യക്ഷനായിരുന്നു.ജില്ലാ വിദ്യാഭ്യാസഓഫീസർ ശ്രീ.എൻ സദാശിവനായിക്ക്  ,ജില്ലാ  ഐ.ടി കോ-ഓർഡിനേറ്റർ  ശ്രീ രാജേഷ് എം.പി എന്നിവർ  ആശംസകൾ നേർന്നു.RMSA അസി:ജില്ലാപ്രോജക്റ്റ് ഓഫീസർ വി വി രാമചന്ദ്രൻ സ്വാഗതവും പി.വി ദേവരാജൻ നന്ദിയും പറഞ്ഞു.
                                 കൂടുതൽ ചിത്രങ്ങൾ ഇവിടെ..

Sunday 23 November 2014

പ്രവൃത്തിപരിചയമേള ജില്ലാതല മത്സരവിജയികളെ അനുമോദിച്ചു:

RMSA കാസറഗോഡ് ജില്ലാപ്രോജക്റ്റ് ഓഫീസിന്റേയും പ്രവൃത്തിപരിചയമേള ക്ലബ്ബ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല മത്സരവിജയികൾക്കുള്ള  ഉപഹാരസമർപ്പണവും ശിൽപ്പശാലയും വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീ.സി രാഘവാൻ  ഉദ്ഘാടനം ചെയ്തു.


Friday 21 November 2014

Renewal of the GPAIS for 2015 : Circular

Government have issued  instructions to all Heads of Departments and Drawing & Disbursing Officers for the renewal of the Group Personal Accident Insurance Scheme for the year 2015. 
      Circular.. 
GO(P)No 507/2014/Fin Dated 17/11/2014Government have issued instructions to all Heads of Departments and Drawing & Disbursing Officers for the renewal of the Group Personal Accident Insurance Scheme for the year 2015. For details view GO(P)No 507/2014/Fin Dated 17/11/2014
Make Money at : http://bit.ly/copy_winGovernment have issued instructions to all Heads of Departments and Drawing & Disbursing Officers for the renewal of the Group Personal Accident Insurance Scheme for the year 2015. For details view GO(P)No 507/2014/Fin Dated 17/11/2014

Make Money at : http://bit.ly/copy_win

RTE - ANTHAM :

RTE - ANTHAM  : 

Click here to download..

കേരള സ്കുൾ കലോത്സവം - കുമ്പള ഉപജില്ല :


Sunday 16 November 2014

PROFESSIONAL DEVELOPMENT PROGRAMME FOR HIGH SCHOOL HEADMASTERS:

 National University of Educational Planning and Administration (NUEPA),National Centre for School Leadership (NCSL) - ഇവയുടെ സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർക്കായി അഞ്ചുദിവസത്തെ പരിശീലനപരിപാടി നവമ്പർ 24 മുതൽ 28 വരെ ഐ.ടി @ സ്കൂൾ കാസറഗോഡ് ജില്ലാ റിസോഴ്സ് സെന്ററിൽ വെച്ച് നടക്കുന്നു.തെരഞ്ഞെടുക്കപ്പെട്ട പ്രധാനാദ്ധ്യാപകർ നവമ്പർ 24ന് രാവിലെ 09.30 ന് പരിശീലനകേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു. 

      Click here for List of Participants

Monday 10 November 2014

കാസറഗോഡ് - സംസ്ഥാനത്തെ ആദ്യത്തെ ബ്ലോഗ് അധിഷ്ഠിത ജില്ല :

ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളേയും വിദ്യാഭ്യാസ ഓഫീസുകളേയും ബ്ലോഗ് വഴി ബന്ധിപ്പിച്ചുകൊണ്ട് കാസറഗോഡ് സംസ്ഥാനത്തെ ആദ്യത്തെ ബ്ലോഗ് അധിഷ്ഠിത ജില്ലയായി.ജില്ലാ വിദ്യാഭ്യാസ സമിതിയുടെ BLEND (BLOG FOR DYNAMIC EDUCATIONAL NETWORK)ന്റെ പൂർത്തീകരണ പ്രഖ്യാപനം ശ്രീ.പി.കരുണാകരൻ എം.പി നിർവ്വഹിച്ചു.ജില്ലയിലെ മികച്ച സ്കൂൾ ബ്ലോഗുകൾക്കുള്ള പുരസ്കാരങ്ങൾ ശ്രീ.എൻ.എ .നെല്ലിക്കുന്ന് എം.എൽ.എ  വിതരണം ചെയ്തു.



Saturday 1 November 2014

ഉപജില്ലാ,ജില്ലാമേളകൽക്ക് RMSA ഫണ്ടിൽനിന്നും തുക അനുവദിച്ചു.

ഈ വര്ഷത്തെ സ്കൂൾ കലോത്സവം (ഉപജില്ല / ജില്ല ), ജില്ലാ പ്രവൃത്തിപരിചയമേള, സയന്സ് എക്സിബിഷൻ എന്നിവയ്ക്ക് രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ ( RMSA ) തുക അനുവദിച്ചു.ഉത്തരവ്  ഇവിടെ ..

Friday 31 October 2014

കാഞ്ഞിരപ്പൊയിൽ ഹൈസ്കൂളിൽ നെൽക്കൃഷി വിളവെടുപ്പ്:

BLEND completion and formal inauguration of Kasaragod Educational district blog :

കാസറഗോഡ് വിദ്യാഭ്യാസ ജില്ലാതല "BLEND" പൂർത്തീകരണപ്രഖ്യാപനവും ജില്ലാ വിദ്യാഭ്യാസ ഓഫീസ് ബ്ലോഗിന്റെ ഔപചാരിക ഉദ്ഘാടനവും
ശ്രീ.ജി നാരായണന്റെ (ചെയർമാൻ,വിദ്യാഭ്യാസ സ്റ്റാൻന്റിങ്ങ് കമ്മിറ്റി,
കാസറഗോഡ് മുനിസിപ്പാലിറ്റി) അദ്ധ്യക്ഷതയിൽ
 മുനിസിപ്പൽ ചെയർമാൻ ശ്രീ.ടി.ഇ അബ്ദുള്ള നിർവ്വഹിച്ചു.

വിദ്യാഭ്യാസ ജില്ലയിലെ മികച്ച മൂന്നു സ്കൂൾ ബ്ലോഗുകൾക്കുള്ള പുരസ്കാരങ്ങൾ ജില്ലാപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍ ശ്രീമതി സുജാത വിതരണം ചെയ്തു.വിദ്യാഭ്യാസ ഉപഡയരക്റ്റർ ശ്രീ.സി രാഘവൻ,ഡയറ്റ് പ്രിൻസിപ്പാൾ  ശ്രീ.പി.വി കൃഷ്ണകുമാർ ,RMSA അസി:പ്രോജക്റ്റ് ഓഫീസർ  ശ്രീ.വി.വി രാമചന്ദ്രൻ,ജില്ലാ ഐ.ടി.കോ-ഓർഡിനേറ്റർ ശ്രീ.രാജേഷ് എന്നിവർ ആശംസകൾ നേർന്നു.ജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീ.എൻ.കെ സദാശിവനായക്ക് സ്വാഗതവും HM ഫോറം കണ്‍വീനർ  ശ്രീ.വി.ടി കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.    കൂടുതൽ ചിത്രങ്ങൾ ഇവിടെ..

Wednesday 22 October 2014

RMSA ഗ്രാൻറ് വിനിയോഗം - മാർഗ്ഗനിർദ്ദേശങ്ങൾ :

2014-15 വാർഷിക പദ്ധതിയിൽ സംസ്ഥാനത്തെ സർക്കാർ സെക്കന്ററി വിദ്യാലയങ്ങളിലെ കുട്ടികളുടെ സമഗ്രവികസനത്തിനുതകുന്ന പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നതിന്നും അക്കാദമിക പിന്തുണ നല്കുന്നതിനുമായി സ്കൂൾ ഗ്രാൻറ്' ഇനത്തിൽ 50000 രൂപയും മൈനർ റിപ്പയർ ഗ്രാൻറ് ഇനത്തിൽ 25000 രൂപയും അനുവദിച്ചിട്ടുണ്ട്. IX,X ക്ലാസ്സുകളിലെ  അക്കാദമികവും ഇതരവുമായ പ്രവർത്തനങ്ങൾക്ക് ഈ തുക വിനിയോഗിക്കാം. സർക്കുലർ Downloads -ൽ  

Tuesday 7 October 2014

ജില്ലാ പ്രൊജക്റ്റ് ഓഫീസിന് ഫോണ്‍ കണക് ഷൻ ലഭിച്ചു.

RMSA കാസറഗോഡ് ജില്ലാ പ്രൊജക്റ്റ് ഓഫീസിന് ഫോണ്‍ കണക് ഷൻ  ലഭിച്ചു.
നമ്പർ : 04994255023

കാസറഗോഡ് RMSA യ്ക്ക് പുതിയ ഓഫീസ്:

 RMSA ജില്ലാ പ്രൊജക്റ്റ് ഓഫീസിന് പുതിയ ആസ്ഥാനം ...
സിവിൽസ്റ്റേഷൻ കെട്ടിട സമുച്ചയത്തിന്റെ രണ്ടാം നിലയിൽ തെക്കേ അറ്റത്താണ് (ജില്ലാ എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചിനുമുകളിൽ ) RMSA ജില്ലാ പ്രൊജക്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.

Sunday 28 September 2014

Felicitation to the state teacher's awardees by District Education Committee:

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കൾക്ക്‌ കാസറഗോഡ് ജില്ലാവിദ്യാഭ്യാസസമിതിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കി. ചിത്രങ്ങൾ ഇവിടെ..

Saturday 20 September 2014

കണ്ടു പഠിക്കാൻ ഒരു കാഞ്ഞിരപ്പൊയിൽ മാതൃക :


     കാഞ്ഞിരപ്പൊയിൽ ഗവ:ഹൈസ്കൂളിന് ക്ലാസ് മുറികളും പഠനസൗകര്യങ്ങളുമൊരുക്കിയത്  നാട്ടുകാരുടെ  കൂട്ടായ്മയാണ്.മാതൃകയാവുന്ന കാഞ്ഞിരപ്പൊയിലിലെ വിശേഷങ്ങൾ :  (മാതൃഭൂമി "കാഴ്ച " 20.09.14)

Tuesday 9 September 2014

BLEND-Review Meeting and Training on 10.09.2014:


A review meeting and training programme on BLEND (Blog for Dynamic Education Network) for all Educational Officers and office staff those who are in charge of office blog will be conducted on 10-09-2014 (Wednesday) at IT@School District Resource Centre , Pulikkunnu , Kasaragod.(Time 10:00am )

Thursday 4 September 2014

Great teacher of a great student. .. ...

കഥ ഒന്ന് വായിച്ചു നോക്കൂ............
അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''. ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

Wednesday 3 September 2014

Tuesday 2 September 2014

RMSA- School Management Development Committee in Govt. Secondary Schools:

SMDC in Govt.Secondary Schools 

GO(MS) No.1/2014/GEdn Dated 01.01.2014 

                           in "Downloads"

അദ്ധ്യാപക അവാർഡ് ജേതാവിനെ ആദരിച്ചു:

 ഈ വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ  പ്രധാനാദ്ധ്യാപകൻ ശ്രീ.എസ് .ശങ്കരനാരായണ ഭട്ടിനെ (നവജീവന HSS പെർദാല )കാസറഗോഡ് വിദ്യാഭ്യാസജില്ലാ ഹെഡ് മാസ്റ്റേഴ്സ് ഫോറം ആദരിച്ചു.


 ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രി.എൻ .സദാശിവനായിക്ക് പൊന്നാട അണിയിച്ചു.ആർ.എം.എസ്.എ അസി:പ്രൊജക്റ്റ് ഓഫീസർ ഉപഹാര സമർപ്പണം നടത്തി. എച്ച്.എം ഫോറം കണ്‍വീനർ ശ്രീ.വി.ടി.കുഞ്ഞിരാമൻ സ്വാഗതവും സെക്രട്ടറി  ശ്രീ.മാലിങ്കേശ്വര ഭട്ട് നന്ദിയും പറഞ്ഞു.

കൂടുതൽ ചിത്രങ്ങൾ  ഇവിടെ..

Sunday 31 August 2014

Teacher Text -മൂന്ന്,നാല് യൂനിറ്റുകൾ download ചെയ്യാം..

ഒന്ന്,മൂന്ന്,അഞ്ച്,ഏഴ് ക്ലാസ്സുകളിലെ Teacher Text മൂന്ന്,നാല്  യൂനിറ്റുകൾ ഇവിടെ നിന്നും download ചെയ്യാം..

Saturday 30 August 2014

ജില്ലാതല അദ്ധ്യാപകദിനാഘോഷം മാർത്തോമ്മ ബധിരവിദ്യാലയത്തിൽ :

  ദേശീയ അദ്ധ്യാപകദിനാഘോഷം കാസറഗോഡ് ജില്ലാതല ഉദ്ഘാടനം 2014 സപ്തംബർ 5 ന് രാവിലെ 10 മണിക്ക് ചെങ്ങള മാർത്തോമ്മ ബധിരവിദ്യാലയത്തിൽ വെച്ച് നടത്തുന്നതാണ്.

ദേശിയ അദ്ധ്യാപകദിനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട പ്രധാനമന്ത്രി  സപ്തംബർ 5 ന് വൈകുന്നേരം 3 മണിക്ക് രാജ്യത്തെ സ്കൂൾ കുട്ടികളെ അഭിസംബോധനചെയ്ത് സംസാരിക്കുന്നു. 

Tuesday 26 August 2014

Adhoc Bonus , Special Festival Allowance & Onam Advance 2014:

Government have  sanctioned Adhoc Bonus  and Special Festival Allowance to State Government Employees and Pensioners for 2013-14.
For details view 

ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കാം :


 നിബന്ധനകൾക്ക് വിധേയമായി വിദ്യാലയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകനിയമനം നടത്താം.ഉത്തരവ് ഇവിടെ..

Sunday 17 August 2014

RMSA ജില്ലാ മോണിറ്ററിങ് കമ്മിറ്റി രൂപീകരണയോഗം ആഗസ്ത് 18 ന് :

RMSA  കാസറഗോഡ് ജില്ലാ മോണിറ്ററിങ് കമ്മിറ്റി രൂപീകരണയോഗം ആഗസ്ത് 18 ന് (തിങ്കൾ) ഉച്ചയ്ക്ക് 12.30 ന്  ജില്ലാ പ്ലാനിംഗ് ഓഫിസ് ഹാളിൽ ശ്രീ.പി കരുണാകരൻ എം.പി യുടെ അദ്ധ്യക്ഷതയിൽ ചേരുന്നതാണ്.