അവധിക്കാല അദ്ധ്യാപക പരിശീലനം ( ഹൈസ്കൂൾ വിഭാഗം ) 2016 ഏപ്രിൽ 26 മുതൽ മെയ് 2 വരെയും മെയ് 4 മുതൽ 9 വരെയും 23 മുതൽ 28 വരെയും....

Tuesday 26 May 2015

Tuesday 19 May 2015

General transfer for HM/AEO 2015-16

General transfer for HM/AEO 2015-16.The transfers will take with effect from 01-06-2015.     Proceedings

കാസറഗോഡ് ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ഉദിനൂർ സെൻട്രൽ യു.പി.സ്കൂളിൽ..

Saturday 16 May 2015

 കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ   മൂന്നാം സ്പെല്ലിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ പ്രയാസമുള്ള  മലയാളം അദ്ധ്യാപകർക്ക് മെയ് 19 മുതൽ നീലേശ്വരം  രാജാസ് ഹൈസ്കൂളിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്.

Friday 15 May 2015

ADMISSION WITHOUT TC UP TO VIII STANDARD

ഏട്ടാം തരം വരെ ടി.സി ഇല്ലാതെ പ്രവേശനം നല്കാം .. ഉത്തരവ്ഇവിടെ ..

Monday 11 May 2015

TEXT BOOKS & TEACHER TEXTS (DRAFT) PUBLISHED :

SCERT published the Draft of the Text books  and Teacher Texts in standard VIII for training purpose.

കാസറഗോഡ് വിദ്യാഭ്യാസ ജില്ല : മലയാളം,അറബിക് പരിശീലനപരിപാടിയിൽ മാറ്റം

കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ ഒന്നും രണ്ടും സ്പെല്ലിൽ നടത്താനിരുന്ന മലയാളം അദ്ധ്യാപകപരിശീലനം മൂന്നാം സ്പെല്ലിലേക്ക് മാറ്റിയതായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.രണ്ടാം സ്പെല്ലിൽ നടത്താനിരുന്ന അറബിക് ആദ്യസ്പെല്ലിൽ നടത്തും.

Saturday 9 May 2015

അവധിക്കാല അദ്ധ്യാപക പരിശീലനം മെയ് 12 മുതൽ :

 രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാന്റെ (RMSA ) ആഭിമുഖ്യത്തിൽ ഹൈസ്കൂൾ അദ്ധ്യാപകർക്കുള്ള അവധിക്കാല പരിശീലനം മെയ് 12ന് ആരംഭിക്കും. മെയ് 12 മുതൽ 18 വരെയും 19 മുതൽ 23 വരെയും 25 മുതൽ 29 വരെയുമാണ് പരിശീലനം.കന്നഡ,കന്നഡ മീഡിയം വിഷയങ്ങൾ ,ഉർദു,  സംസ്കൃതം,പ്രവൃത്തിപരിചയം,കലാപഠനം എന്നിവയ്ക്ക്  റവന്യൂ ജില്ലാതലത്തിലും  മറ്റ് വിഷയങ്ങൾക്ക് വിദ്യാഭ്യാസ ജില്ലാ തലത്തിലുമാണ് പരിശീലനം നല്കുന്നത്.ഫിസിക്കൽ സയൻസ് അദ്ധ്യാപകർ ഫിസിക്സ്,കെമിസ്ട്രി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ പങ്കെടുത്താൽ മതി.പ്രധാനാദ്ധ്യാപകർ ഒന്നാമത്തെ ബാച്ചിൽ തന്നെ പങ്കെടുക്കണം.അതിന് സാധിക്കാത്തപക്ഷം  രണ്ടാം ബാച്ചിൽ നിർബ്ബന്ധമായും പങ്കെടുത്തിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
     മെയ് 11 ന് രാവിലെ 10.30 ന് ഹോസ്‌ദുർഗ്ഗ് ഗവ:ഹയർസെക്കന്ററി  സ്കൂളിൽ നടക്കുന്ന പ്ലാനിംഗ് യോഗത്തിൽ ജില്ലയിൽ നിന്നുള്ള മുഴുവൻ Core SRG ,SRG ,DRG മാരും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു.
പരിശീലനകേന്ദ്രങ്ങൾ :   കാസറഗോഡ്         കാഞ്ഞങ്ങാട്

Wednesday 6 May 2015

DRG TRAINING (NORTH ZONE ) :

അവധിക്കാല അദ്ധ്യാപക പരിശീലനത്തിന്റെ മുന്നോടിയായി DRG തല പരിശീലനം  കാസറഗോഡ് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിൽ ആരംഭിച്ചു. കാസറഗോഡ് ഗണിതം,കന്നട  വിഷയങ്ങൾക്കും ചെറുവത്തൂരിൽ കലാപഠനത്തിനും  ആണ് പരിശീലനം.    
  മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസറഗോഡ് ജില്ലകളിലെ അദ്ധ്യാപകരാണ് ഇതിൽ പങ്കെടുക്കുന്നത്.
   ചെറുവത്തൂരിൽ കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.സൗമിനിയുടെ അദ്ധ്യക്ഷതയിൽ ഡയറ്റ് പ്രിൻസിപ്പാൾ ഡോ:പി.വി.കൃഷ്ണകുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.ആർ .എം.എസ്.എ അസി: പ്രൊജക്ട് ഓഫീസർ വി.വി.രാമചന്ദ്രൻ ആശംസകൾ  നേർന്നു .ഡോ: പി.വി പുരുഷോത്തമൻ സ്വാഗതവും എം.വി ഗംഗാധരൻ നന്ദിയും പറഞ്ഞു.