അവധിക്കാല അദ്ധ്യാപക പരിശീലനം ( ഹൈസ്കൂൾ വിഭാഗം ) 2016 ഏപ്രിൽ 26 മുതൽ മെയ് 2 വരെയും മെയ് 4 മുതൽ 9 വരെയും 23 മുതൽ 28 വരെയും....

Friday 27 February 2015

RMSA പുസ്തകോത്സവം സമാപിച്ചു.


   രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന രണ്ട് ദിവസത്തെ പുസ്തകോത്സവത്തിൽ ഇരുപത്തി രണ്ട് പ്രസാധകർ പങ്കെടുത്തു.പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കാസറഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍ ശ്രീമതി കെ സുജാതയുടെ അദ്ധ്യക്ഷതയിൽ കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സണ്‍ ശ്രീമതി കെ ദിവ്യ നിർവ്വഹിച്ചു .
 

 പ്രശസ്ത സാഹിത്യകാരനും  കാസറഗോഡ് ജില്ലാ ലൈബ്രറി കൌണ്‍സിൽ സെക്രട്ടറിയുമായ ശ്രീ.പി വി കെ പനയാൽ മുഖ്യപ്രഭാഷണം നടത്തി.ശ്രീമതി സി ജാനകിക്കുട്ടി (ചെയർപേഴ്സണ്‍, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി,കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി), സർവ്വശ്രീ ഉണ്ണിക്കൃഷ്ണൻ (പി.എ ,ഡി ഇ ഓ  കാഞ്ഞങ്ങാട്),ടി എം സദാനന്ദൻ (എ ഇ ഒ ഹോസ്ദുർഗ്ഗ്), കെ പി പ്രകാശ്കുമാർ (എ ഇ ഒ,ചെറുവത്തൂർ ),എം പി രാജേഷ്(ജില്ലാ കോ-ഓർഡിനേറ്റർ ,ഐ.ടി @ സ്കൂൾ )എന്നിവർ  ആശംസകൾ നേർന്നു .വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീ.സി രാഘവാൻ സ്വാഗതവും
അസി.പ്രോജക്ട് ഓഫീസർ വി വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
  പരിപാടിയുടെ ഭാഗമായി ഉദിനൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം തരം വിദ്യാർത്ഥി  നിവേദ് കന്നാട  തയ്യാറാക്കിയ ഹ്രസ്വ  സിനിമകൾ  പ്രദർശിപ്പിച്ചു. 

 

Tuesday 17 February 2015

RMSA BOOK FAIR ON 23rd & 24th FEBRUARY:

RMSA പുസ്തകമേള ഫെബ്രുവരി 23,24 തീയ്യതികളിൽ കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് നടക്കുന്നതാണ്.23 ന് (തിങ്കൾ ) രാവിലെ 10.30 മുതൽ പ്രദർശനവും വില്പ്പനയും ആരംഭിക്കും.ഔപചാരിക ഉദ്ഘാടനം  ഉച്ചകഴിഞ്ഞ് 01.30 ന്.ലൈബ്രറികൾക്ക്  മലയാളം പുസ്തകൾക്ക് 40ശതമാനത്തിൽ കുറയാതെയും ഇംഗ്ലീഷ് പുസ്തകൾക്ക് 25 ശതമാനത്തിൽ കുറയാതെയും വില കിഴിവ് ലഭിക്കും. RMSA ഫണ്ട് ഉപയോഗിച്ച് ലൈബ്രറി  പുസ്തകങ്ങൾ വാങ്ങുന്നതിന് പ്രധാനാദ്ധ്യാപകർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു.

Sunday 8 February 2015

പ്രധാനാദ്ധ്യാപക പരിശീലനം സമാപിച്ചു :


Professional Development Training for High School HMs (രണ്ടാം ഘട്ടം )സമാപിച്ചു. Dr.Jenni Ling,Dr.Archana (National  Associates,NCTL) എന്നിവർ ക്യാമ്പ് സന്ദർശിച്ച് പരിശീലനത്തിന് നേതൃത്വം നല്കി.


 

DA/DR rates enhanced w.e.f July 2015 :

Government have issued orders revising the Dearness Allowance to State Government Employees and Dearness Relief to Pensioners. For details view GO(P)No.72/2015/Fin Dated 07/02 /2015  

Sunday 1 February 2015

PROFESSIONAL DEVELOPMENT PROGRAMME FOR HIGH SCHOOL HMs-SECOND PHASE FROM 06/02/15 :

NUEPA, UK-IERI, RMSA എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർക്കായി നടത്തുന്ന ലീഡർഷിപ്പ് ട്രെയിനിങ്ങിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി 06,07 തീയ്യതികളിൽ (വെള്ളി,ശനി) നടക്കുന്നു.2014 നവംബറിൽ നടന്ന ഒന്നാംഘട്ട പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ പ്രധാനാദ്ധ്യാപകരും ഐ.ടി @ സ്കൂൾ ജില്ലാ റിസോഴ്സ് സെന്ററിൽ നടക്കുന്ന ട്രെയിനിങ്ങിൽ നിർബ്ബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു.