Friday, 21 November 2014
Sunday, 16 November 2014
PROFESSIONAL DEVELOPMENT PROGRAMME FOR HIGH SCHOOL HEADMASTERS:
National University of Educational Planning and Administration (NUEPA),National Centre for School Leadership (NCSL) - ഇവയുടെ സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർക്കായി അഞ്ചുദിവസത്തെ പരിശീലനപരിപാടി നവമ്പർ 24 മുതൽ 28 വരെ ഐ.ടി @ സ്കൂൾ കാസറഗോഡ് ജില്ലാ റിസോഴ്സ് സെന്ററിൽ വെച്ച് നടക്കുന്നു.തെരഞ്ഞെടുക്കപ്പെട്ട പ്രധാനാദ്ധ്യാപകർ നവമ്പർ 24ന് രാവിലെ 09.30 ന് പരിശീലനകേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു.
Click here for List of ParticipantsMonday, 10 November 2014
കാസറഗോഡ് - സംസ്ഥാനത്തെ ആദ്യത്തെ ബ്ലോഗ് അധിഷ്ഠിത ജില്ല :
ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളേയും വിദ്യാഭ്യാസ ഓഫീസുകളേയും ബ്ലോഗ് വഴി ബന്ധിപ്പിച്ചുകൊണ്ട് കാസറഗോഡ് സംസ്ഥാനത്തെ ആദ്യത്തെ ബ്ലോഗ് അധിഷ്ഠിത ജില്ലയായി.ജില്ലാ വിദ്യാഭ്യാസ സമിതിയുടെ BLEND (BLOG FOR DYNAMIC EDUCATIONAL NETWORK)ന്റെ പൂർത്തീകരണ പ്രഖ്യാപനം ശ്രീ.പി.കരുണാകരൻ എം.പി നിർവ്വഹിച്ചു.ജില്ലയിലെ മികച്ച സ്കൂൾ ബ്ലോഗുകൾക്കുള്ള പുരസ്കാരങ്ങൾ ശ്രീ.എൻ.എ .നെല്ലിക്കുന്ന് എം.എൽ.എ വിതരണം ചെയ്തു.
Saturday, 1 November 2014
ഉപജില്ലാ,ജില്ലാമേളകൽക്ക് RMSA ഫണ്ടിൽനിന്നും തുക അനുവദിച്ചു.
ഈ വര്ഷത്തെ സ്കൂൾ കലോത്സവം (ഉപജില്ല / ജില്ല ), ജില്ലാ പ്രവൃത്തിപരിചയമേള, സയന്സ് എക്സിബിഷൻ എന്നിവയ്ക്ക് രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ ( RMSA ) തുക അനുവദിച്ചു.ഉത്തരവ് ഇവിടെ ..
Friday, 31 October 2014
BLEND completion and formal inauguration of Kasaragod Educational district blog :
കാസറഗോഡ് വിദ്യാഭ്യാസ ജില്ലാതല "BLEND" പൂർത്തീകരണപ്രഖ്യാപനവും ജില്ലാ വിദ്യാഭ്യാസ ഓഫീസ് ബ്ലോഗിന്റെ ഔപചാരിക ഉദ്ഘാടനവും
ശ്രീ.ജി നാരായണന്റെ (ചെയർമാൻ,വിദ്യാഭ്യാസ സ്റ്റാൻന്റിങ്ങ് കമ്മിറ്റി,
കാസറഗോഡ് മുനിസിപ്പാലിറ്റി) അദ്ധ്യക്ഷതയിൽ
മുനിസിപ്പൽ ചെയർമാൻ ശ്രീ.ടി.ഇ അബ്ദുള്ള നിർവ്വഹിച്ചു.
വിദ്യാഭ്യാസ ജില്ലയിലെ മികച്ച മൂന്നു സ്കൂൾ ബ്ലോഗുകൾക്കുള്ള പുരസ്കാരങ്ങൾ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍ ശ്രീമതി സുജാത വിതരണം ചെയ്തു.വിദ്യാഭ്യാസ ഉപഡയരക്റ്റർ ശ്രീ.സി രാഘവൻ,ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ.പി.വി കൃഷ്ണകുമാർ ,RMSA അസി:പ്രോജക്റ്റ് ഓഫീസർ ശ്രീ.വി.വി രാമചന്ദ്രൻ,ജില്ലാ ഐ.ടി.കോ-ഓർഡിനേറ്റർ ശ്രീ.രാജേഷ് എന്നിവർ ആശംസകൾ നേർന്നു.ജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീ.എൻ.കെ സദാശിവനായക്ക് സ്വാഗതവും HM ഫോറം കണ്‍വീനർ ശ്രീ.വി.ടി കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു. കൂടുതൽ ചിത്രങ്ങൾ ഇവിടെ..
Wednesday, 22 October 2014
RMSA ഗ്രാൻറ് വിനിയോഗം - മാർഗ്ഗനിർദ്ദേശങ്ങൾ :
2014-15 വാർഷിക പദ്ധതിയിൽ സംസ്ഥാനത്തെ സർക്കാർ സെക്കന്ററി വിദ്യാലയങ്ങളിലെ കുട്ടികളുടെ സമഗ്രവികസനത്തിനുതകുന്ന പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നതിന്നും അക്കാദമിക പിന്തുണ നല്കുന്നതിനുമായി സ്കൂൾ ഗ്രാൻറ്' ഇനത്തിൽ 50000 രൂപയും മൈനർ റിപ്പയർ ഗ്രാൻറ് ഇനത്തിൽ 25000 രൂപയും അനുവദിച്ചിട്ടുണ്ട്. IX,X ക്ലാസ്സുകളിലെ അക്കാദമികവും ഇതരവുമായ പ്രവർത്തനങ്ങൾക്ക് ഈ തുക വിനിയോഗിക്കാം. സർക്കുലർ Downloads -ൽ
Tuesday, 7 October 2014
ജില്ലാ പ്രൊജക്റ്റ് ഓഫീസിന് ഫോണ്‍ കണക് ഷൻ ലഭിച്ചു.
RMSA കാസറഗോഡ് ജില്ലാ പ്രൊജക്റ്റ് ഓഫീസിന് ഫോണ്‍ കണക് ഷൻ ലഭിച്ചു.
നമ്പർ : 04994255023
നമ്പർ : 04994255023
കാസറഗോഡ് RMSA യ്ക്ക് പുതിയ ഓഫീസ്:
RMSA ജില്ലാ പ്രൊജക്റ്റ് ഓഫീസിന് പുതിയ ആസ്ഥാനം ...
സിവിൽസ്റ്റേഷൻ കെട്ടിട സമുച്ചയത്തിന്റെ രണ്ടാം നിലയിൽ തെക്കേ അറ്റത്താണ് (ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനുമുകളിൽ ) RMSA ജില്ലാ പ്രൊജക്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
സിവിൽസ്റ്റേഷൻ കെട്ടിട സമുച്ചയത്തിന്റെ രണ്ടാം നിലയിൽ തെക്കേ അറ്റത്താണ് (ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനുമുകളിൽ ) RMSA ജില്ലാ പ്രൊജക്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
Subscribe to:
Posts (Atom)




