അവധിക്കാല അദ്ധ്യാപക പരിശീലനം ( ഹൈസ്കൂൾ വിഭാഗം ) 2016 ഏപ്രിൽ 26 മുതൽ മെയ് 2 വരെയും മെയ് 4 മുതൽ 9 വരെയും 23 മുതൽ 28 വരെയും....

Saturday 9 May 2015

അവധിക്കാല അദ്ധ്യാപക പരിശീലനം മെയ് 12 മുതൽ :

 രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാന്റെ (RMSA ) ആഭിമുഖ്യത്തിൽ ഹൈസ്കൂൾ അദ്ധ്യാപകർക്കുള്ള അവധിക്കാല പരിശീലനം മെയ് 12ന് ആരംഭിക്കും. മെയ് 12 മുതൽ 18 വരെയും 19 മുതൽ 23 വരെയും 25 മുതൽ 29 വരെയുമാണ് പരിശീലനം.കന്നഡ,കന്നഡ മീഡിയം വിഷയങ്ങൾ ,ഉർദു,  സംസ്കൃതം,പ്രവൃത്തിപരിചയം,കലാപഠനം എന്നിവയ്ക്ക്  റവന്യൂ ജില്ലാതലത്തിലും  മറ്റ് വിഷയങ്ങൾക്ക് വിദ്യാഭ്യാസ ജില്ലാ തലത്തിലുമാണ് പരിശീലനം നല്കുന്നത്.ഫിസിക്കൽ സയൻസ് അദ്ധ്യാപകർ ഫിസിക്സ്,കെമിസ്ട്രി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ പങ്കെടുത്താൽ മതി.പ്രധാനാദ്ധ്യാപകർ ഒന്നാമത്തെ ബാച്ചിൽ തന്നെ പങ്കെടുക്കണം.അതിന് സാധിക്കാത്തപക്ഷം  രണ്ടാം ബാച്ചിൽ നിർബ്ബന്ധമായും പങ്കെടുത്തിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
     മെയ് 11 ന് രാവിലെ 10.30 ന് ഹോസ്‌ദുർഗ്ഗ് ഗവ:ഹയർസെക്കന്ററി  സ്കൂളിൽ നടക്കുന്ന പ്ലാനിംഗ് യോഗത്തിൽ ജില്ലയിൽ നിന്നുള്ള മുഴുവൻ Core SRG ,SRG ,DRG മാരും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു.
പരിശീലനകേന്ദ്രങ്ങൾ :   കാസറഗോഡ്         കാഞ്ഞങ്ങാട്