അവധിക്കാല അദ്ധ്യാപക പരിശീലനം ( ഹൈസ്കൂൾ വിഭാഗം ) 2016 ഏപ്രിൽ 26 മുതൽ മെയ് 2 വരെയും മെയ് 4 മുതൽ 9 വരെയും 23 മുതൽ 28 വരെയും....

Friday, 27 February 2015

RMSA പുസ്തകോത്സവം സമാപിച്ചു.


   രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന രണ്ട് ദിവസത്തെ പുസ്തകോത്സവത്തിൽ ഇരുപത്തി രണ്ട് പ്രസാധകർ പങ്കെടുത്തു.പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കാസറഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍ ശ്രീമതി കെ സുജാതയുടെ അദ്ധ്യക്ഷതയിൽ കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സണ്‍ ശ്രീമതി കെ ദിവ്യ നിർവ്വഹിച്ചു .
 

 പ്രശസ്ത സാഹിത്യകാരനും  കാസറഗോഡ് ജില്ലാ ലൈബ്രറി കൌണ്‍സിൽ സെക്രട്ടറിയുമായ ശ്രീ.പി വി കെ പനയാൽ മുഖ്യപ്രഭാഷണം നടത്തി.ശ്രീമതി സി ജാനകിക്കുട്ടി (ചെയർപേഴ്സണ്‍, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി,കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി), സർവ്വശ്രീ ഉണ്ണിക്കൃഷ്ണൻ (പി.എ ,ഡി ഇ ഓ  കാഞ്ഞങ്ങാട്),ടി എം സദാനന്ദൻ (എ ഇ ഒ ഹോസ്ദുർഗ്ഗ്), കെ പി പ്രകാശ്കുമാർ (എ ഇ ഒ,ചെറുവത്തൂർ ),എം പി രാജേഷ്(ജില്ലാ കോ-ഓർഡിനേറ്റർ ,ഐ.ടി @ സ്കൂൾ )എന്നിവർ  ആശംസകൾ നേർന്നു .വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീ.സി രാഘവാൻ സ്വാഗതവും
അസി.പ്രോജക്ട് ഓഫീസർ വി വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
  പരിപാടിയുടെ ഭാഗമായി ഉദിനൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം തരം വിദ്യാർത്ഥി  നിവേദ് കന്നാട  തയ്യാറാക്കിയ ഹ്രസ്വ  സിനിമകൾ  പ്രദർശിപ്പിച്ചു.